തണൽ (Thanal keralam cultural & charitable society) സ്വീകരിക്കുന്ന സംഭാവനകൾ തിരികെ നൽകുന്നത് സംബന്ധിച്ച് കൃത്യവും നീതിയുക്തവുമായ ഒരു നയം ഞങ്ങൾ പിന്തുടരുന്നു. സംഭാവനകൾ നൽകുമ്പോൾ ദാതാക്കൾ ആവശ്യമായ ശ്രദ്ധ പുലർത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എങ്കിലും, അബദ്ധവശാലോ മറ്റോ സംഭാവന നൽകിപ്പോകുന്ന സാഹചര്യങ്ങൾ ഞങ്ങൾ കണക്കിലെടുക്കുന്നു.
പ്രധാന നിബന്ധനകൾ:
അപേക്ഷ പരിശോധിക്കൽ: സംഭാവന നൽകിയതിൽ അബദ്ധം സംഭവിച്ചുവെന്ന് കാണിച്ച് ലഭിക്കുന്ന അപേക്ഷകൾ തണൽ പരിശോധിക്കുകയും തുക തിരികെ നൽകാൻ പരമാവധി ശ്രമിക്കുകയും ചെയ്യും. എന്നാൽ ഇതിനായി ദാതാവിൽ നിന്ന് വ്യക്തമായ വിശദീകരണവും രേഖകളും (Donation Proof) ആവശ്യപ്പെടാൻ തണലിന് അധികാരമുണ്ട്.
അധികാരം: സംഭാവനകൾ തിരികെ നൽകാൻ തണൽ നിയമപരമായി ബാധ്യസ്ഥരല്ല. ഏതെങ്കിലും സാഹചര്യത്തിൽ (പ്രത്യേകിച്ച് നികുതി ഇളവ് സർട്ടിഫിക്കറ്റ് - Tax Exemption Certificate - നൽകിക്കഴിഞ്ഞാൽ) റീഫണ്ട് അപേക്ഷ നിരസിക്കാൻ തണലിന് പൂർണ്ണ അധികാരമുണ്ടായിരിക്കും.
അപേക്ഷിക്കേണ്ട കാലാവധി: സംഭാവന നൽകി 7 ദിവസത്തിനുള്ളിൽ തന്നെ റീഫണ്ടിനായുള്ള അപേക്ഷ തണൽ ഓഫീസിൽ ലഭിച്ചിരിക്കണം. താഴെ പറയുന്ന തീയതികൾ മുതലാണ് ഈ 7 ദിവസം കണക്കാക്കുന്നത്:
ഓൺലൈനായോ മറ്റ് ഇലക്ട്രോണിക് മാർഗ്ഗങ്ങളിലൂടെയോ പണം നൽകിയ തീയതി.
ചെക്ക് അല്ലെങ്കിൽ ഡിമാൻഡ് ഡ്രാഫ്റ്റ് (DD) നേരിട്ടോ തണൽ ചുമതലപ്പെടുത്തിയ വ്യക്തിക്കോ കൈമാറിയ തീയതി.
ചെക്ക്/DD പോസ്റ്റ് വഴിയോ മറ്റോ അയച്ചു നൽകിയ തീയതി.
അപേക്ഷയിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ: റീഫണ്ട് അപേക്ഷയോടൊപ്പം സംഭാവന നൽകിയ തീയതി, തുക, ഏത് മാർഗ്ഗത്തിലൂടെയാണ് പണം നൽകിയത് (Credit Card / Online Payment) എന്നീ വിവരങ്ങൾ നിർബന്ധമായും നൽകണം.
സമയപരിധി: പേയ്മെന്റ് ഗേറ്റ്വേകൾ, ബാങ്കുകൾ തുടങ്ങിയ മൂന്നാം കക്ഷികളിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമാകുന്നതിലെ താമസം അനുസരിച്ച് റീഫണ്ട് നടപടികൾ പൂർത്തിയാക്കാൻ 7 മുതൽ 30 പ്രവൃത്തി ദിവസങ്ങൾ വരെ എടുത്തേക്കാം.